Friday, September 11, 2015

First Terminal Exam 2015 - Available Answers

ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ഉത്തരങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ട് മാത് സ് ബ്ലോഗിന് ധാരാളം മെയിലുകള്‍ ലഭിക്കുന്നുണ്ട്. ലഭ്യമായ ഉത്തരസൂചികകളെല്ലാം തന്നെ ഈ പോസ്റ്റിനു ചുവടെ നല്‍കുന്നു. ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ഉത്തരസൂചികള്‍ മുഴുവന്‍ ശരിയാണെന്ന അവകാശവാദവും ഞങ്ങള്‍ക്കില്ല. ഒരുപക്ഷേ ഉത്തരങ്ങളില്‍ ചിലപ്പോള്‍ തെറ്റുകള്‍ കണ്ടേക്കാം. അവ ഒരു ചര്‍ച്ചയ്ക്ക് വേണ്ടിയാണ് നല്‍കുന്നത്. ഇത്തരത്തില്‍ കൂടുതല്‍ ശരിയായ ഉത്തരങ്ങളുണ്ടെങ്കില്‍ ഉത്തരസൂചിക തയ്യാറാക്കിയവര്‍ക്ക് തിരുത്തുന്നതിനും സാധിക്കും. www.sites.google.comല്‍ അപ്ലോഡ് ചെയ്തു ലിങ്കാണ് അയച്ചു തരുന്നതെങ്കില്‍ ഒട്ടും താമസമില്ലാതെ തന്നെ അത് പ്രസിദ്ധീകരിക്കുന്നതായിരിക്കും എന്നു കൂടി അറിയിക്കട്ടെ. നമുക്ക് സ്വന്തമായി ഫയലുകള്‍ അപ്ലോഡ് ചെയ്തു വെക്കാന്‍ ഒരു ഫ്രീ സൈറ്റ് ഉണ്ടാവുകയാണെങ്കില്‍ ഭാവിയിലും അത് ഉപകാരപ്പെടും. ഗൂഗിള്‍ സൈറ്റ്സ് എങ്ങനെ ആരംഭിക്കാം എന്നതിനെക്കുറിച്ചുള്ള ടിപ്സും ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ലഭ്യമായ ഉത്തരസൂചികകളും ചുവടെ നല്‍കിയിരിക്കുന്നു.

ഗൂഗിള്‍ സൈറ്റ്സില്‍ അക്കൗണ്ട് എടുക്കുന്ന വിധം.
  1. www.sites.google.com നിങ്ങളുടെ ജിമെയില്‍ യൂസര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച് തുറക്കുക.
  2. ആദ്യപേജില്‍ ഇടതുവശത്തുള്ള Createല്‍ ക്ലിക്ക് ചെയ്യുക
  3. Name your site എന്നയിടത്ത് നിങ്ങളുടെ സൈറ്റിന് ഒരു പേര് നല്‍കുക
  4. ഇതോടൊപ്പം അതേപേരില്‍ Site Location വന്നിട്ടുണ്ടാകും. അതിന്റെ ഒടുവിലായി മറ്റെന്തെങ്കിലും അക്കങ്ങള്‍ ചേര്‍ക്കുക.
  5. തുടര്‍ന്ന് I'm not a robot എന്നു ഉറപ്പുവരുത്താനുള്ള ടെസ്റ്റ് ആയിരിക്കും. ചിലപ്പോള്‍ കുറേ ചിത്രങ്ങള്‍ തന്നിട്ട് 'ഫുഡ് ഐറ്റംസ് മാത്രം തിരഞ്ഞെടുക്കുക', അല്ലെങ്കില്‍ ചിത്രത്തില്‍ നിന്നും 'കാറുകള്‍ മാത്രം തിരഞ്ഞെടുക്കുക' തുടങ്ങിയ രീതിയായിരിക്കും അവലംബിക്കുക.
  6. ഇതേ പേജിന്റെ ഏറ്റവും മുകളിലായി Create ബട്ടണില്‍ ക്ലിക്ക് ചെയ്ത് അല്പനേരം കാത്തിരിക്കുക. സൈറ്റ് തയ്യാറായിക്കൊണ്ടിരിക്കുന്നു.....
  7. തുറന്നു വരുന്ന നമ്മുടെ സൈറ്റില്‍ ആദ്യത്തെ പേജ് തയ്യാറാക്കാന്‍ വലതു മുകളിലെ രണ്ടാമത്ത ഐക്കണായ Create a pageല്‍ (+ചിഹ്നത്തോടു കൂടിയത്) ചെയ്യാന്‍ ക്ലിക്ക് ചെയ്യുക.
  8. തുറന്നു വരുന്ന പേജിന് ഒരു പേര് നല്‍കുക. ഇനി പേജിനു മുകളിലെ Createല്‍ ക്ലിക്ക് ചെയ്യുക
  9. ഇപ്പോള്‍ തയ്യാറായ നമ്മുടെ സൈറ്റിലെ ആദ്യ പേജിനു താഴെയായി Add files എന്നു കാണാം. അതില്‍ ക്ലിക്ക് ചെയ്ത് Location കാട്ടിക്കൊടുത്തു കൊണ്ട് നമ്മുടെ ഫയല്‍ സൈറ്റ്സില്‍ അപ്ലോഡ് ചെയ്യാം.
  10. ഫയല്‍ അപ്ലോഡ് ആയിക്കഴിഞ്ഞാല്‍ ഫയലിന്റെ പേരിനു നേരെ കാണുന്ന ഡൗണ്‍ ആരോ ഡൗണ്‍ലോഡ് ചെയ്യാനും ക്രോസ് ചിഹ്നം റിമൂവ് ചെയ്യാനുമാണ്. ഡൗണ്‍ ആരോയില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Copy link location എടുത്താണ് ബ്ലോഗിന് അയച്ചു തരേണ്ടത്. ഒന്നു പരീക്ഷിച്ചു നോക്കൂ..
2015 ഒന്നാം പാദവാര്‍ഷികപ്പരീക്ഷയുടെ ലഭ്യമായ ഉത്തരസൂചികകള്‍
ഇവ അഭ്യുദയകാംക്ഷികളില്‍ നിന്നും മാത് സ് ബ്ലോഗിന് ലഭിക്കുന്നവയാണ്. ശരി തെറ്റുകള്‍ ചര്‍ച്ച ചെയ്യുപ്പെടുന്നതിനു വേണ്ടി മാത്രമാണ് ഇവ പ്രസിദ്ധീകരിക്കുന്നത്. അതുകൊണ്ടുതന്നെ അവ വിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്ത് അവയുടെ സാധുത ഉറപ്പു വരുത്തേണ്ട ചുമതല വായനക്കാര്‍ക്കുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു.

First Terminal Exam 2015 - Available Answers Rating: 4.5 Diposkan Oleh: Unknown

0 comments:

Post a Comment